സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി ഇടിഞ്ഞു വീണ സ്വര്‍ണത്തിന് ഇന്ന് വിലയില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് വെറും 20 രൂപയും പവന് 160 രൂപയും മാത്രമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 106960 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 107120 രൂപയായി ഉയര്‍ന്നു. ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 13390 രൂപയാണ്
ഇന്നലെ ഇത് 13370 രൂപയായിരുന്നു. ജൂണ്‍ 15 ന് ശേഷം ഇന്നലെ വരെ സ്വര്‍ണ വില വലിയ തോതില്‍ കുറഞ്ഞുവരികയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തിയേക്കും എന്ന് കരുതിയപ്പോഴാണ് ഇന്ന് നേരിയ വര്‍ധനവ് വിലയില്‍ പ്രകടമായത്. ജൂണ്‍ 11 ന് രേഖപ്പെടുത്തിയ 13350 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ ഗ്രാം നിരക്ക്. 106800 രൂപ ആണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക്.
ആഗോള വിപണിയിലെ സ്വാധീനം തന്നെയാണ് ആഭ്യന്തര സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് – ഇറാന്‍ സമാധാന കരാറിലെ അനിശ്ചിതത്വം സ്വര്‍ണത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. എണ്ണ വില കുറഞ്ഞെങ്കിലും ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് 2026-ല്‍ ഒരു പലിശ നിരക്കെങ്കിലും വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന്, യുഎസ് ഡോളറിനെ 101 മാര്‍ക്കിനടുത്തെത്തിച്ചു.

