കൽപ്പറ്റ:ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. വി.ആര്‍ ഷീജ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. എടവക കുടുംബാരോഗ്യ കേന്ദ്രത്തിലും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. മാനന്തവാടി സ്വദേശിനിയാണ്.
ഡോ. വി.ആര്‍ ഷീജ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

