കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി; ജില്ലയില്‍ 105 സ്‌ക്വാഡുകള്‍

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന എട്ടാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജൂലൈ 14ന് അവസാനിക്കുന്ന രീതിയില്‍ 18 പ്രവൃത്തി ദിവസങ്ങളിലായിട്ടാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

 

ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെയുള്ള 26 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പശുക്കളും പോത്തുകളും ഉള്‍പ്പെടെ 65000ത്തോളം ഉരുക്കളെയാണ് വാക്‌സിനേഷന് വിധേയമാക്കുക. നാലു ബ്ലോക്കുകളിലെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അനുപാതം ജില്ലയുടെ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നുള്ള മാനദണ്ഡമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു മാസത്തില്‍ താഴെ പ്രായമുള്ള കന്നുകുട്ടികളെയും ഏഴു മാസത്തിനു മുകളില്‍ ഗര്‍ഭിണികളായ കന്നുകാലികളെയും കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 85 ശതമാനത്തോളം കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പു രോഗ പ്രതിരോധ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടില്‍ മാണ്ടാട് ഷാജി കവളക്കലിന്റെ മന്ന ഡയറിഫാമില്‍ ജില്ലപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ അധ്യക്ഷയായ ചടങ്ങില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത് കര്‍ഷകര്‍ക്കുള്ള ധാതുലവണ കിറ്റ് വിതരണം ചെയ്തു. വാക്‌സിനേഷന്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ നിര്‍വഹിച്ചു. അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോ ഓര്‍ഡിനേറ്ററും ചീഫ് വെറ്ററിനറി ഓഫീസറുമായ ഡോ. കെ.എസ് പ്രേമന്‍ പദ്ധതി വിശദീകരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി. സുരേഷ് ബാബു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി ജയേഷ്, വാര്‍ഡ് അംഗങ്ങളായ ഔസേഫ് തോമസ് (സാലി), സഫിയ ഈറക്കല്‍, മുട്ടില്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ക്രിസ്റ്റീന പൗലോസ്, കുന്നംപറ്റ ക്ഷീരസംഘം പ്രസിഡന്റ് വി സുരേഷ് ബാബു, മേപ്പാടി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി അനില്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ദിലീപ് കുമാര്‍, പി.കെ രജീഷ്, കെ.സി നാരായണന്‍, വി.എം ഹാരിസ്, കെ. നൗഫല്‍, കെ സുനിത, പി.വി നിത്യ, എം സാജിത, കെ.സി മോഹനന്‍, കെ.പി രഘു, സി സുഭാഷ് തുടങ്ങിയവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *