തിരുവനന്തപുരം :പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപികരിച്ച മന്ത്രിസഭാ ഉപസമിതി അടുത്ത ദിവസങ്ങളിൽ യോഗം ചേരും. സംസ്ഥാനത്തിന്റെ ഭരണഘടന അവകാശങ്ങളായ സിലബസ് തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നിവ നിലനിർത്തിക്കൊണ്ട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നീക്കം. അതേസമയം പി എം ശ്രീ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ പ്രതിഷേധം തുടരും.
പിഎം ശ്രീ പദ്ധതി: യോഗം ചേരാൻ മന്ത്രിസഭാ ഉപസമിതി

