കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,430 രൂപയിലധികം നൽകേണ്ടി വരും. ഒരു പവൻ സ്വർണത്തിന് 1,07,440 രൂപയാണ് നൽകേണ്ടി വരുന്നത്.
സ്വർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാർജുകൾ ചേർത്ത് വില ഇനിയും കൂടും. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 11,040 രൂപയാണ് വില വരുന്നത്. ഒരു പവന് 88,320 രൂപയാണ് നിലവിലെ വില നിലവാരം. അതേ സമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

