കണ്ണൂർ:വയനാട് തരുവണയിൽ നിന്നും തിങ്കളാഴ്‌ച രാത്രിയിൽ ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സാണ് കത്തി നശിച്ചത്. കണ്ണൂർ ശിവപുരത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബസ്സിനു തീപിടിച്ചത്. ആർക്കും പരിക്കില്ല. ലഗേജുകളും പുറത്തെടുത്തു. തീയണക്കാൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു.
വയനാട്ടിൽ നിന്നും ഉംറ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് തീപിടിച്ച് അപകടം;ആർക്കും പരിക്കില്ല

