രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭവനയ്ക്കാണ് അദ്ദേഹം പുരസ്‌ക്കാരത്തിന് അർഹനായത്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. മമ്മൂട്ടി പുരസ്ക്കാരം വാങ്ങവേ അതിഥികൾക്കിടയിൽ ഇരുന്ന് അഭിമാനത്തോടെ കൈയടിക്കുന്ന ദുൽഖറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വന്നു കഴിഞ്ഞു.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി പുരസ്ക്കാരം ഏറ്റുവാങ്ങാനായി എത്തിയത്. ദുൽഖറിനൊപ്പം മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി

