2026 ഫിഫ വേൾഡ് കപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിന് തയ്യാറെടുത്ത് കാനറികൾ. പുലർച്ചെ 3:30 ന് നടക്കുന്ന മത്സരത്തിൽ സ്കോട്ലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ. സൂപ്പർ താരം നെയ്മർ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയപ്പോൾ മുന്നേറ്റ താരം റാഫിഞ്ഞ പരിക്കേറ്റ പുറത്തായത് ടീമിന് തിരിച്ചടിയാണ്. അതേസമയം, നെയ്മറിന് ഇന്ന് എത്ര മിനിറ്റ് കളത്തിൽ കളിക്കാനാകും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പരിശീലകൻ കാർലോ ആഞ്ചെലോട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.
പരിക്കേറ്റ റാഫിഞ്ഞയുടെ പകരക്കാരൻ ആര് എന്നതിലും ആഞ്ചെലോട്ടി മൗനം തുടരുകയാണ്. ആദ്യ മത്സരത്തിൽ പ്രതീക്ഷക്കൊത്ത് ടീമിന് മികച്ച മത്സരം പുറത്തെടുക്കാനായില്ലെകിലും രണ്ടാം മത്സരത്തിൽ ബ്രസീൽ വമ്പൻ തിരിച്ചുവരവാണ് നടത്തടിയത്. ഓരോ മത്സരം കഴിയുന്തോറും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നുണ്ടെന്ന് കോച്ച് കാർലോ ആഞ്ചെലോട്ടിയും വ്യക്തമാക്കി.

