സ്വകാര്യ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി മൂന്ന് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.നിലവില്‍ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരുന്ന വാഹന ഉടമകള്‍ക്ക് പുതിയ നിയമം വലിയ ആശ്വാസമാകും. സ്വകാര്യ വാഹനങ്ങളുടെ പുകപരിശോധനാ ചട്ടങ്ങളില്‍ വലിയ രീതിയിലുള്ള പരിഷ്കരണങ്ങള്‍ കൊണ്ടുവരാൻ സർക്കാർ പുതിയ മാർഗ്ഗരേഖകള്‍ തയ്യാറാക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആറ് വർഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങള്‍ക്കായിരിക്കും ഈ ഇളവ് ബാധകമാവുക.
പുതിയ നിർദേശങ്ങള്‍ പ്രകാരം 6 വർഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായിരിക്കും. 6 മുതല്‍ 10 വർഷം വരെ പഴക്കമുള്ള വാഹനങ്ങക്ക് നിലവിലുള്ളത് പോലെ ഓരോ വർഷവും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരും. 10 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഓരോ ആറു മാസം കൂടുമ്പോഴും കൃത്യമായി പുകപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വാണിജ്യ വാഹനങ്ങള്‍ക്കും മാറ്റംപുതിയ ചട്ടപ്രകാരം ആറ് വർഷം വരെ പഴക്കമുള്ള ബിഎസ്-6 വാണിജ്യ വാഹനങ്ങളുടെ പിയുസി കാലാവധി രണ്ട് വർഷമായിരിക്കും.
എന്നാല്‍, ആറ് വർഷത്തിന് മുകളില്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളുടേതിന് സമാനമായ നിയമങ്ങളായിരിക്കും ബാധകമാവുക. പഴയ വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ്-6 എൻജിനുകളുള്ള പുത്തൻ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുടെ അളവ് വളരെ കുറവായതിനാലാണ് പുകസർട്ടിഫിക്കറ്റിൻ്റെ കാലാവധി കുറക്കാൻ തീരുമാനമെടുത്തത്. പുകപരിശോധനാ കേന്ദ്രങ്ങളില്‍ കൃത്രിമം തടയാൻ ശക്തമായ പരിശോധനകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഇവി നയരൂപീകരണ ചർച്ചകള്‍ക്കിടയിലാണ് ഈ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.

