KSRTC ഓർഡിനറി ബസ് സൗജന്യ യാത്ര; വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും

കൽപ്പറ്റ:കെഎസ്ആർടിസി ഓർഡിനറി ബസ് സൗജന്യ യാത്രയെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി തുടുരുന്നു. വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. ജൂലൈ 1 മുതൽ ജിഫോം നൽകി സ്വകാര്യബസുകൾ സർവീസ് നിർത്തി വെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

 

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. 400 ബസുകളാണ് വയനാട് സ്വകാര്യ മേഖലയിൽ ഉള്ളത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *