മാനന്തവാടി: മാനന്തവാടി പായോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു ബസ്സിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മാനന്തവാടിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് നിസാര പരിക്ക്

