തൊഴിലുറപ്പ് പദ്ധതി- പൊഴുതനയും മാനന്തവാടിയും ഒന്നാമത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ പൊഴുതന ഒന്നാം സ്ഥാനവും വെള്ളമുണ്ട രണ്ടാം സ്ഥാനവും തവിഞ്ഞാല്‍ മൂന്നാം സ്ഥാനവും നേടി.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് ആസൂത്രണഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷനായി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ഓംബുഡ്‌സ്മാന്‍ ഡോ. ഷിബു ജോസഫ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീജിത്ത്, സുധീര്‍, ശ്രീകല എന്നിവര്‍ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *