പുൽപള്ളി:കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നിറഞ്ഞു നിന്ന കാട്ടാന വയനാട് പുൽപള്ളി പാതിരി വനത്തിൽ ചരിഞ്ഞു. നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാനയാണ് ചെരിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തയായ കാട്ടാനയാണ് ലക്ഷ്മി. ചന്ത്രോത്ത് ഉന്നതിക്കടുത്തായിരുന്നു ഒരു മാസത്തോളമായി കഴിഞ്ഞിരുന്നത്. പെരിക്കല്ലൂരിനടുത്ത് പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള വനത്തിലാണ് 70 വയസോളം പ്രായമുള്ള ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രായാധിക്യമാണ് മരണകാരണമെന്ന് കരുതുന്നു.
ലക്ഷ്മി ചന്ത്രോത്ത് എന്ന സ്നേഹപൂർവ്വം വിളിക്കുന്ന കാട്ടാന പുൽപള്ളിയിലെ ഉന്നതിക്കാരുടെ കൂട്ടുകാരിയായിരുന്നു .വയനാട്ടിൽ മനുഷ്യ വന്യജീവി സംഘർഷം വർദ്ധിക്കുമ്പോൾ വേറിട്ടൊരു കാഴ്ചയാവുകയാണിത്. പുൽപ്പള്ളി ചേകാടിക്കെടുത്ത ചന്ദ്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി ഈ കാട്ടാന പതിവായി എത്തിയിരുന്നു . തുടർന്നാണ് ലക്ഷ്മി എന്ന് നാട്ടുകാർ പേരിട്ടത്. ഉന്നതിയുടെ പേര് കൂടി ചേർത്ത ലക്ഷ്മി ചന്ദ്രോത്ത് ആയി. ചക്കയും മാങ്ങയും എല്ലാം തീറ്റയായി നൽകുന്നത് ഉന്നതിക്കാർ തന്നെയായിരുന്നു .ഉന്നതിയോട് ചേർന്നാണ് വനം. അകലം വെറും 50 മീറ്ററിൽ താഴെ മാത്രം . സൗഹൃദപരമായിട്ടാണ് ആന ഇവരുമായി ഇടപഴകുന്നത്. ഫെൻസിംഗ് ലൈനിന്റെ മറുഭാഗത്താണ് ആന സ്ഥിരമായി എത്തിയത്. ആനയ്ക്ക് കാവലാളായി മാറിയിരിക്കുന്നത് ഇവിടെയുള്ളവർ തന്നെ . ചേകാടി ഭാഗത്തായിരുന്നു മുമ്പ് ഈ ആന ഉണ്ടായിരുന്നതെന്ന് ഇവിടെ ഉള്ളവർ പറയുന്നു . അവിടെ ചക്കയും മാങ്ങയും എല്ലാം കഴിഞ്ഞതോടെയാണ് ആന ഈ ഭാഗത്തേക്ക് എത്തിയത് .ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു

