ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോ വീണു…രക്ഷകനായി ഹാരി കെയ്ൻ അവതരിച്ചപ്പോൾ ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ കോംഗോ മുന്നിട്ടുനിന്നിരുന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടെണ്ണം മടക്കി ഇംഗ്ലണ്ട് ജയിച്ചുകയറി.
സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നാണ് രണ്ടുഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയാണ് കോംഗോയെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ 75,86 മിനിറ്റുകളിൽ കെയ്ൻ വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കോംഗോയ്ക്കായില്ല.

