സംസ്ഥാനത്ത് സൂചനാ ടിപ്പർ ലോറി സമരം പ്രഖ്യാപിച്ച് കേരള ടോറസ് ടിപ്പർ അസോസിയേഷൻ. ജൂലൈ 7നാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്യഖ്യാപിച്ചിരിക്കുന്നത്.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ഏർപ്പെടുത്തിയിരിക്കുന്ന സമയക്രമീകരണം നിയമവിരുദ്ധമാണെന്ന് അസോസിയേഷൻ ആരോപിച്ചു. നിലവിലുള്ള നികുതി നിരക്കുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യവും അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

