വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചർച്ച ഇന്ന്

കൽപ്പറ്റ:കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച പണിമുടക്ക് സംബന്ധിച്ച ഉന്നതതല ചർച്ച ഇന്ന് നടക്കും. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്നായിരുന്നു ബസുടമകൾ അറിയിച്ചത്. പിന്നീട് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ പണിമുടക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇന്ന് ഉന്നതതല ചർച്ച നടക്കുക.

 

കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര, ബസുകളുടെ സമയ ക്രമീകരണം, സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിൽ കൂടി ഏർപ്പെടുത്തുക, വിദ്യാർഥികളുടെ ബസ് ചാർജ് വർധന എന്നിവ ഉടമകൾ ചർച്ചയിൽ ഉന്നയിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *