റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ദില്ലി: എനർജി ഡ്രിങ്ക് എന്ന പേരിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വിൽപനയിൽ പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

എനർജി ഡ്രിങ്ക് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാൻഡിംഗ് ആണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പാക്കേജ്ഡ് എനർജി ഡ്രിങ്കുകൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുമ്പോഴും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, എനർജി ഡ്രിങ്ക് എന്ന പേരിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പ്രമുഖ പാനീയ ബ്രാൻഡുകൾക്കാണ് നോട്ടീസ്. ഇവ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നു, ഊർജ്ജ നില വർദ്ധിപ്പിക്കുന്നു എന്നീ അവകാശവാദങ്ങൾ അനുവദിനീയമല്ലെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ നോട്ടീസിന് നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില് അടുത്ത നടപടികളിലേക്ക് എഫ്എസ്എസ്എഐ കടക്കും.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *