ആലുവയിൽ വൻ ഹെറോയിൻ വേട്ട ലക്ഷങ്ങൾ വില വരുന്ന 161 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിനി 18-കാരി പിടിയിൽ

ആലുവ : ആലുവയിൽ ലക്ഷങ്ങൾ വില വരുന്ന 161 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിനി 18കാരി പോലീസ് പിടിയിൽ.ആസാം നൗഗാവ് സ്വദേശിനി പക്കിജ ബീഗം (18) ആണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും, ആലുവ പോലീസും ചേർന്ന് ആലുവ പറവൂർ കവല ഭാഗത്ത് നിന്നാണ് പിടികൂടിയത്.. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്.

 

 

പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി റൂട്ട് മാറി അങ്കമാലി വഴി പോയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.പിടികൂടിയ മയക്കുമരുന്ന് വിപണിയിൽ 50 ലക്ഷം രൂപ വില വരും . വിൽപ്പന നടത്തി പിറ്റേദിവസം തന്നെ ആസാമിലേക്ക് മടങ്ങിപ്പോകും.

 

പെരുമ്പാവൂർ എ എസ് പി,ഹാർദിക് മീണ ,ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ ഇൻസ്പെക്ടർ  ഗംഗ പ്രസാദ് വി. എസ് ഐ മാരായ വന്ദന കൃഷ്ണൻ, ആർ .ബിൻസി , വി ആർ . വിഷ്ണു എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് ,സീനിയർ സി പി ഒ മാരായ ബെന്നി ഐസക്ക്, സി പി ഒ മാരായ റോബിൻ ജോയി മുഹമ്മദ് അമീർ മാഹിൻ ഷാ അഫ്സൽ സിറാജുദ്ദീൻ നിസാമുദ്ദീൻ ജ്യോതി ജോർജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *