ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍.ടി20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിനെ ടീമിൽ നിന്നും മാറ്റിയത് അനീതിയാണെന്നാണ് മഞ്ജരേക്കർ പറയുന്നത്.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വെറും മൂന്ന് മത്സരങ്ങളിൽ കുറഞ്ഞ സ്കോറിന് പുറത്തായി എന്ന ഒറ്റക്കാരണം ചൂണ്ടിക്കാണിച്ചാണ് സഞ്ജുവിനെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നിന്നും തഴഞ്ഞത് തെറ്റായ സന്ദേശമാണെന്നും ചിലർക്ക് ഫോം ഔട്ടാകുമ്പോൾ കിട്ടുന്ന പരിഗണന സഞ്ജുവിന് കിട്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു.
