കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി;മരിച്ചവരുടെ എണ്ണം നാലായി

മേപ്പാടി: കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തഭൂമിയിൽ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷി പാലത്തിന് സമീപം സോൺ വണ്ണിൽ പുഴയോട് ചേർന്ന് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

 

ബീഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇംറാന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനിടെ അഗ്നിരക്ഷാ സേനയും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന നിലയിലായിരുന്നതിനാൽ ഡി.എൻ.എ പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ബന്ധപ്പെട്ടവർ മൃതദേഹം തിരിച്ചറിഞ്ഞു.

 

കാണാതായ മറ്റുള്ളവർക്കായി എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയോരത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് നിലവിൽ പരിശോധന നടത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *