സംസ്ഥാന കർഷക അവാർഡ് 2025; ജൂലൈ 13 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി ₹5 ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്‌മാരക അവാർഡ്’ പുതുതായി ഉൾപ്പെടുത്തി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ (Urban Rooftop Farmer)’, ‘ഉദ്യാന ശ്രേഷ്‌ഠ’ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും (₹50,000 വീതം, ഫലകം, സർട്ടിഫിക്കറ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കർഷക അവാർഡുകൾ നൽകുന്നത്.

 

അവാർഡുകൾക്കായുള്ള അപേക്ഷകൾ 2026 ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം. സംസ്ഥാന കർഷക അവാർഡുകളിൽ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ‘സി. അച്യുതമേനോൻ സ്‌മാരക അവാർഡ്’ (₹10 ലക്ഷം), മികച്ച കൃഷിഭവനുള്ള ‘വി.വി. രാഘവൻ സ്മാരക അവാർഡ്’ (₹5 ലക്ഷം), ‘പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്’ (₹3 ലക്ഷം), ‘സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്തമ അവാർഡ്’ (₹2 ലക്ഷം), ‘കേരകേസരി’ (₹2 ലക്ഷം), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ആദിവാസികൾ ഉന്നതി/സംഘത്തിനുള്ള അവാർഡ് (₹2 ലക്ഷം), മികച്ച ജൈവ കർഷകൻ (₹2 ലക്ഷം) എന്നിവയ്ക്ക് വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകും.

 

അവാർഡുകൾ 2026 ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. അപേക്ഷ ഫോറങ്ങളും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralaagriculture.gov.in സന്ദർശിക്കാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *