നാലാം ടി 20 യിലും ഇന്ത്യയ്‌ക്കെതിരെ വമ്പൻ വിജയവുമായി ഇംഗ്ലണ്ട്

നാലാം ടി 20 യിലും ഇന്ത്യയ്‌ക്കെതിരെ വമ്പൻ വിജയവുമായി ഇംഗ്ലണ്ട്. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ ബാക്കിയുള്ള മൂന്ന് മത്സരവും ജയിച്ച് ഇംഗ്ലണ്ട് പരമ്പരയും സ്വന്തമാക്കി.

 

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 158 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 13 . 5 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഫിൽ സാൾട്ട് പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഹാരി ബ്രൂക്ക് പുറത്താകാതെ 79 റൺസ് നേടി.

 

നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 49 പന്തിൽ 80 റൺസ് നേടി. അഞ്ച് സിക്‌സറും നാല് ഫോറുകളും നേടി. മറ്റാർക്കും തിളങ്ങാനായില്ല. നാലാം ടി 20 യിലും മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *