ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം;ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതര പരിക്ക്

ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. രണ്ട് പേർ ഉക്രേനിയൻ പൗരന്മാർക്കും പരിക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അൽ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

 

ആഭ്യന്തര പ്രതിരോധ കേന്ദ്രം ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് പ്രതികരിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയെന്നും പ്രതികരണമുണ്ട്. ബഹ്റൈനിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. രണ്ട് തവണ അപായ സൈറൺ മുഴങ്ങി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *