എന്നൂർ എന്നുയിർ ;ഉന്നതിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

മുള്ളൻകൊല്ലി സെന്റ്. തോമസ് എ യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ, കാരക്കണ്ടി ഉന്നതിയിൽ വച്ച് ‘എന്നൂർ എന്നുയിർ’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു.നടവയൽ മുക്തി- കൗൺസിലർ സുനിൽ ജോർജ്

ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.മുള്ളൻകൊല്ലി വാർഡ് 15 മെമ്പർ സജി ജോർജ് കൊച്ചുകുടിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്‌മിസ്ട്രെസ് മിനി ജോൺ സ്വാഗതം പറഞ്ഞു.PTA വൈസ് പ്രസിഡന്റ് ഷിനോയ് മാത്യു MPTA പ്രസിഡന്റ് സബിത പൂത്തോട്ടയിൽ,ലഹരിവിരുദ്ധ കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ പി ജെ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.റോണി ജോർജ് കമ്മിറ്റി പ്രതിനിധി പരിപാടിക്ക് നന്ദി അർപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *