ബത്തേരി: ദേശീയ പാത -766 മൂലങ്കാവിൽ 63 നു സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇല്ലിച്ചോടിനും മൂലങ്കാവിനും ഇടയിലുള്ള 63-ാം മൈലിലാണ് അപകടമുണ്ടായത്.
ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡരികിൽ നിന്ന മരം പൊട്ടി ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകൾക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
