കൽപ്പറ്റ:- പാചകവാതകത്തിന് അന്യായമായി ആയിരം രൂപ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 24 മണിക്കൂർ അടച്ചിട്ടുകൊണ്ട് കൽപ്പറ്റയിൽ ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കൽപ്പറ്റ ജൈത്ര തീയേറ്ററിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിച്ച് ധർണയായി മാറി. അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് സി.മുജീബ് ചുണ്ട അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വിജു മന്ന , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. അസ്ലം ബാവ, പി.സുബൈർ മീനങ്ങാടി,വനിതാ വിങ്ങ് സംസ്ഥാന സെക്രട്ടറി മെറ്റിൻ ഉടുപ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഇ ഹൈദ്രു ,കൽപ്പറ്റ ഡബ്ല്യുടിഎ ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി ,ബി. അരവിന്ദൻ ബത്തേരി, ആർ. ബാംബൂ റഷീദ് , പി. കെ അബ്ദുറഹിമാൻ പടിഞ്ഞാറത്തറ,എ. ഷംസുദ്ദീൻ അരപ്പറ്റ, പി.ഉമ്മർ പാരഡൈസ്, പി. പോക്കു ന്യൂ ഫോം, എസ്.സാബു ഷവായ , ടൂറിസം അസോസിയേഷൻ നേതാക്കളായ കെ.പട്ടുവിയ്യനാടൻ,ടി.ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.


