മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. മൈസൂർ റോഡിലെ സൂര്യ ബേക്കറി, തലശ്ശേരി റോഡിലെ ഹോട്ടൽ ലിബർട്ടി എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.
സൂര്യ ബേക്കറിയിൽ നിന്ന് പഴകിയ റൊട്ടി, മാവ് എന്നിവയും ഹോട്ടൽ ലിബർട്ടിയിൽ നിന്ന് പഴയ ചെറുകടികളുമാണ് പിടിച്ചെടുത്തത്. ജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച രണ്ട് സ്ഥാപനങ്ങൾക്കും അധികൃതർ പിഴ ചുമത്തി. ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ്. ഷൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എ. അശ്വിൻ, ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
