പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

പനമരം : പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിലാണ് അപകടം . അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും പറശ്ശിനിക്കടവ് – സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ് ബസുമാണ് കൂട്ടിയിടിച്ചത്

 

കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.

 

അപകടത്തെത്തുടർന്ന് മാനന്തവാടി – കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. പരിക്കേറ്റവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *