ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് ; പാര അത്‌ലറ്റിക്സ് 100 മീറ്ററില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

ഗ്ലാസ്ഗോ 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാര അത്‌ലറ്റിക്സ് 100 മീറ്റർ (T47) വിഭാഗത്തില്‍ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. ദിലിപ് ഗാവിത്ത് ഇന്ത്യയ്ക്കായി സ്വർണ മെഡലില്‍ മുത്തമിട്ടപ്പോള്‍, മുഹമ്മദ് ബേസില്‍ വെള്ളി മെഡല്‍ നേടി. അവസാന നിമിഷത്തില്‍ വേഗത കൂട്ടി ഓടിയാണ് ദിലിപ് സ്വർണ മെഡലിലേക്ക് എത്തിയത്.

 

മറ്റൊരൈ ഇവന്റായ ലോങ്ങ്ജംപിൽ ഇന്ത്യയുടെ മലയാളി കരുത്ത് എം ശ്രീശങ്കറും മെഡൽ നേടിയിരുന്നു. 8.9 മീറ്റർ ചാടികടന്നാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. എന്നാൽ, അത് മറികടക്കാൻ അടുത്ത അവസരങ്ങളിൽ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിൽ എത്താൻ സാധിച്ചിരുന്നില്ല.

 

ജമൈക്കൻ താരമാണ് സ്വർണ മെഡലിന് അർഹനായത്. 8.15 മീറ്റർ കണ്ടെത്തിയായിരുന്നു താരത്തിന്റെ മെഡൽ നേട്ടം. അതേസമയം, ആതിഥേയരായ സ്കോട്ലാൻഡിന് തന്നെയാണ് വെങ്കല മെഡൽ ലഭിച്ചത്. 8.08 മീറ്ററായിരുന്നു താരം കണ്ടെത്തിയ ലക്ഷ്യം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അതിനഞ്ചായി ഉയർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *