സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം; കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: നഗരമധ്യത്തിലെ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു.നടുവട്ടം സ്വദേശിയും എസ്.എം. സ്ട്രീറ്റിൽ വ്യാപാരം നടത്തുന്ന ആദിൽ മുഹമ്മദ് (39) ആണ് മരിച്ചത്.

 

അക്രമത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ നടക്കാവ് പോലീസിന്റെ കസ്റ്റഡിയിലായതായി വിവരം. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *