കുന്നമംഗലം: കോഴിക്കോട് – വയനാട് (NH766) ദേശീയപാതയിൽ കുന്നമംഗലം താഴെ പടനിലത്ത് റോഡരികിൽ നിന്ന വലിയ മരം കടപുഴകി വീണു. റോഡരികിലെ KSEB ലൈനിന് മുകളിലേക്കാണ് മരം പതിച്ചത്.
അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇതുവഴിയുള്ള വാഹനങ്ങൾ ഒന്നിടവിട്ട് (വൺവേ ആയി) ആണ് കടത്തിവിടുന്നത്. KSEB അധികൃതരും പ്രാദേശികവാസികളും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി ലൈനിലെ തടസ്സം നീക്കി മരം പൂർണ്ണമായും റോഡിൽ നിന്ന് മാറ്റിസ്ഥാപിക്കുന്നതോടെ ഗതാഗതം സാധാരണ നിലയിലാകുന്നതാണ്. അതുവരെ യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അറിയിക്കുന്നു.
