ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്;ആരോഗ്യമന്ത്രി കെ മുരളീധരൻ

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്, ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും കെ മുരളീധരൻ

 

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് മാത്രം ആർക്കും എലിപ്പനി വരില്ലെന്ന വിചിത്രമായ പ്രസ്താവനയും മന്ത്രി നടത്തി.

 

എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനുള്ള മരുന്നുകൾ കൃത്യമായി എത്തിച്ചിട്ടുണ്ടെന്നും, ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങളും വകുപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *