മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല: മന്ത്രി മോൻസ് ജോസഫ്

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഡാമിന്റെ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ കേരളം പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

ഒരു കാരണവശാലും ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് മോന്‍സ് ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് തന്നെയാണ് കേരളത്തിന്റെ നിലപാടെന്നും കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി തമിഴ്‌നാട് സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ത്താന്‍ ആര്‍ക്കും അധികാരമില്ല. തമിഴ്‌നാട് നിലപാട് സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് നിരക്കാത്തതാണെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *