പ്ര​ള​യ ശേ​ഷം – രോ​ഗ​സാ​ധ്യ​ത​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും – ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾക്കെതിരേ ജാഗ്രത

പ്ര​ള​യ ശേ​ഷം – രോ​ഗ​സാ​ധ്യ​ത​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും – ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾക്കെതിരേ ജാഗ്രത

 

വ​യ​റി​ള​ക്കം, കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം മു​ത​ലാ​യ​വയാണു പ്രളയകാലത്തു സാധ്യതയുള്ള ജലജന്യരോഗങ്ങൾ.

 

ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

 

1. തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക

2. വെ​ള്ളം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചു സൂ​പ്പ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക

3. വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ൽ ഓ​ആ​ർ​എ​സ് ലാ​യ​നി​യോ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​വ കൂ​ടു​ത​ലാ​യി ന​ല്കു​ക.

4. ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ചു മാ​ത്രം പാ​ത്ര​വും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കു​ക.

5. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു മു​ന്പും ക​ഴി​ക്കു​ന്ന​തി​നു മു​ന്പും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു​ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

 

കി​ണ​ർ​വെ​ള്ളം ശു​ദ്ധ​മാ​ക്കാം

 

ക്ലോ​റി​ൻ ഗു​ളി​ക – ഉ​പ‌​യോ​ഗം എ​ങ്ങ​നെ?

 

20 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 0.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 500 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 12.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 25 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യു​മാ​ണ് പൊ​ടി​ച്ചു ചേ​ർ​ക്കേ​ണ്ട​ത്. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

 

ലി​ക്വി​ഡ് ക്ലോ​റി​നേ​ഷ​ൻ

 

1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി ലി​റ്റ​ർ ദ്രാ​വ​ക ക്ലോ​റി​ൻ ചേ​ർ​ക്ക​ണം. സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് ഇ​ര​ട്ടി അ​ള​വി​ൽ ദ്രാ​വ​കം ഉ​പ​യോ​ഗി​ക്ക​ണം. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *