ചൂരൽമലയിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പുലി പിടിച്ചു; ജനങ്ങൾ ഭീതിയിൽ                                        

മേപ്പാടി: ചൂരൽമലയിൽ വീണ്ടും പുലി. ജനവാസമേഖലയിൽ ഇറങ്ങിയ പുലി ഭീതി പരത്തി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വീട്ടിലാണ് പുലി എത്തിയത്. ഇവരുടെ വളർത്തുനായയെ പുലി പിടിച്ചു. രാത്രിയിൽ പട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോളാണ് പുലിയെ കണ്ടത്.

 

ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്.വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *