കുടുംബശ്രീസി.ഡി.എസിൽ അക്കൗണ്ടൻ്റ് നിയമനം

അമ്പലവയൽ, ബത്തേരി കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളിൽ ബാങ്ക് നിയമനത്തിന് ഓഗസ്റ്റ് 14 രാവിലെ 10 മുതൽ 11 വരെ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

22 മുതൽ 36 വയസ്സ് വരെ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും, എം.എസ്.ഓഫീസും, ഇൻ്റർനെറ്റ് ആപ്ലിക്കേഷൻസ് കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിൽ രണ്ട് വർഷത്തെ പരിചയവും വേണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ തൊഴിൽപരിചയമുള്ളവർക്ക് തിരഞ്ഞെടുക്കാം. ഫോൺ: 04936 299370, 206589.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *