കടുവയുടെ ആക്രമണത്തിൽ രണ്ടു പോത്തുകൾ ചത്തു
ബത്തേരി:ചീരാലിൽ കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിചു ജനകീയ കൂട്ടായ്മ ചിരാലിൽ നാളെ സർവകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
