കോഴിക്കോട്: ബെംഗളൂരുവില്‍ ബന്ധുവിനൊപ്പം ബസില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞുവീണ 50കാരന് മരിച്ചു. വളയം കല്ലുനിര സ്വദേശിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍(50) ആണ് മരിച്ചത്. ബെംഗളൂരുവില്‍ ദീര്‍ഘകാലമായി വ്യാപാരിയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 ന് സ്കൂട്ടര്‍ വാങ്ങുന്നതിനായി ബന്ധുവിനൊപ്പം ബസില്‍ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച കല്ലുനിരയിലെ വീട്ടുവളപ്പില്‍ നടത്തി. പഴയകാല വ്യാപാരിയായ ചമ്പെങ്ങാട്ട് കണാരന്റെയും ലീലയുടെയും മകനാണ്. മക്കള്‍: അഷ്മിക, അനുഷില്‍. സഹോദരന്: അനീഷ്.
