കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

മാനന്തവാടി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി സ്രാമ്പിക്കൽ സൈദലവി (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്‌ച പീച്ചങ്കോട് വെച്ചായിരുന്നു അപകടം. ഇതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 

പിതാവ്: ബാപ്പു . മാതാവ്: നഫീസ.ഭാര്യ: ഖൗലത്ത്. സഹോദരങ്ങൾ: ഷറഫുദീൻ, ഉമ്മു ഖുൽസു, ഹസീന, സുലൈഖ, ആരിഫ. മയ്യിത്ത് നിസ്ക‌ാരം ഇന്ന് ഒണ്ടയങ്ങാടി ജുമാ മസ്‌ജിദിൽ നടക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!