പുൽപ്പള്ളി:സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സാമൂഹ്യവനവൽക്കരണ റെയിഞ്ച് കൽപ്പറ്റ ലോക ഗജ ദിനം ഓഗസ്റ്റ് 12 ൻ്റെ ഭാഗമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഹരിത കർമ്മ സേന ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നീ ജീവനക്കാർക്ക് മനുഷ്യ വന്യജീവി- സംഘർഷ ലഘൂകരണ മാർഗങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ സാമൂഹ്യ വനവൽക്കരണ വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം പി സ്വാഗതവും,പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കലാ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഖിൽ കെ കെ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജ മഹേഷ് എന്നിവർ സാന്നിധ്യം അറിയിച്ചും,പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ സുധ കെ എ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ സിന്ധു മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോക്ടർ ഓ വിഷ്ണു ബയോളജിസ്റ്റ് വയനാട് വന്യജീവി സങ്കേതം ,മനുഷ്യ വന്യജീവി- സംഘർഷ ലഘൂകരണം മാർഗ്ഗങ്ങളെ സംബന്ധിച്ച് ക്ലാസ്സ് എടുത്തു, രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ നന്ദി രേഖപ്പെടുത്തിക്ലാസിൽ ഹരിത കർമ്മ സേന അംഗങ്ങൾ,പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ,വനം വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു
