ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഡിവൈസുകളെ തകരാറിലാക്കുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

 

ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് എന്നിവ ഉപേയാഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാന്‍ ഉപയോക്താക്കള്‍ ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പ്രത്യേക ലിങ്കുകള്‍ അയച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്.

 

ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു പ്രത്യേക വെബ് പേജ് തുറക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. വിന്‍ഡോസ്, മാക് ഒഎസ് എന്നിവയില്‍ 151.0.7922.137/.138 ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ക്കും, 151.0.7922.137 ന് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്ന ലിനക്‌സ് ഉപയോക്താക്കളെയും ഇത് ബാധിച്ചേക്കാം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!