വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാൻ ഫെയ്സ്ബുക്ക്; എല്ലാവര്‍ക്കും സൗജന്യമായി ‘വെരിഫൈഡ് ബാഡ്ജ്’ നേടാം!

വ്യാജ അക്കൗണ്ടുകള്‍ക്കും എ.ഐ നിർമ്മിത പ്രൊഫൈലുകള്‍ക്കും തടയിടാൻ പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്. സാധാരണ ഉപയോക്താക്കള്‍ക്കും തങ്ങളുടെ അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണെന്ന് തെളിയിക്കാൻ സൗജന്യമായി വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാൻ സഹായിക്കുന്ന ‘ഫെയ്സ്ബുക്ക് വെരിഫൈഡ്’ എന്ന സേവനമാണ് കമ്പനി അവതരിപ്പിച്ചത്.പ്രശസ്തരായ വ്യക്തികള്‍ക്കും പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ തുക നല്‍കുന്നവർക്കും മാത്രമായി നല്‍കിയിരുന്ന വെരിഫിക്കേഷൻ ബാഡ്ജില്‍ നിന്നാണ് ഈ പുതിയ മാറ്റം.

 

വെരിഫിക്കേഷൻ ബാഡ്ജ് എങ്ങനെ സ്വന്തമാക്കാം?

 

ഉപയോക്താക്കള്‍ ഒരു ചെറിയ സെല്‍ഫി വീഡിയോ ഫെയ്സ്ബുക്കിന് നല്‍കേണ്ടതുണ്ട്. ഈ വീഡിയോ പ്രൊഫൈലിലെ ചിത്രങ്ങളുമായി എ.ഐ സാങ്കേതികവിദ്യ വഴി താരതമ്യം ചെയ്യുകയും അക്കൗണ്ട് യഥാർത്ഥ മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഈ സേവനത്തിനായി ഉപയോക്താക്കള്‍ തുകയൊന്നും നല്‍കേണ്ടതില്ല. വെരിഫൈ ചെയ്ത അക്കൗണ്ടുകളിലെ പേരുകള്‍ക്കൊപ്പം വെള്ള പശ്ചാത്തലത്തില്‍ കറുത്ത നിറത്തിലുള്ള ചെക്ക്മാർക്ക് കാണാം.

 

ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താവിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. അക്കൗണ്ടിന് മുൻകാലങ്ങളില്‍ വഞ്ചനാപരമായ പെരുമാറ്റം, തട്ടിപ്പുകള്‍ അല്ലെങ്കില്‍ മറ്റ് സ്കാമുകള്‍ എന്നിവയുടെ ചരിത്രം ഉണ്ടാകരുത്. വെരിഫൈ ചെയ്ത ശേഷവും ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകളും കൊമേഴ്‌സ് പോളിസികളും അക്കൗണ്ട് ഉടമ കർശനമായി പാലിക്കണം. അക്കൗണ്ട് ഉടമ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് മാത്രമാണ് ഈ ബാഡ്ജ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ ഉപയോക്താവിന്റെ വ്യക്തിപരമായ പെരുമാറ്റത്തിനോ പ്ലാറ്റ്‌ഫോമിലെ സുരക്ഷയ്ക്കോ ഫെയ്സ്ബുക്ക് പൂർണ്ണ ഉത്തരവാദിത്തം വഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *