പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി

ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.

അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!