കേരളത്തിൽ സ്വർണ്ണവില കുതിച്ചു കയറുന്നു

ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വർധന തുടർന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് സ്വർണവിലയിലെ ഈ കുതിപ്പ്.

 

കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേരളത്തിൽ ഒരു പവൻ വിലയിൽ ഉണ്ടായത് 5960 രൂപയുടെ വർധനവാണ്. ഓഗസ്റ്റ് 17 ന് 1,14,160 രൂപയായിരുന്നു ഒരു പവന് വില. 18 ന് ഇത് 1,14, 320 രൂപയായി. എന്നാൽ 19 ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി, വില 1,13,640 രൂപയിലെത്തി. 19 ന് ആഭരണപ്രേമികളെ അമ്പരപ്പിച്ച് കൊണ്ട് 3160 രൂപ വർധിച്ച് വില ഒറ്റയടിക്ക് 1,16,800 രൂപയായി. ഓഗസ്റ്റ് 21 ന് രാവിലെയും വൈകുന്നേരവും രണ്ട് തവണയായി 1680 രൂപയോളം വില വർധിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 22) മാത്രം ഗ്രാമിന് 140 രൂപയാണ് ഉയർന്നത്. നിലവിൽ ഗ്രാമിന് 14,950 രൂപയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്, പവൻ വില 1,19 ,600 രൂപയിലും.

 

വില ഇനിയും കൂടുമോ?

 

രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നാൽ കേരളത്തിൽ ഇനിയും വില കുതിക്കും. നിലവിൽ ഔണ്‍സിന് 4600 ഡോളറിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത പ്രതിരോധം 4653 ഡോളർ ആണ്. ഈ നിരക്ക് ഭേദിച്ചാൽ സ്വർണം വീണ്ടും തീകുതിപ്പ് നടത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. വില ഉയർന്നാൽ 4852 ഡോളറിലേക്ക് വരെ വില എത്താം. അതായത് കേരളത്തിൽ ഒരു പവൻ വില 1.23 ലക്ഷം വരെയെങ്കിലും ഉയരാമെന്ന് സാരം. അതേസമയം ആഗോള ഭൌമരാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞാൽ ഒരുപക്ഷെ വില താഴേക്ക് വീണേക്കാം. 4453 ഡോളർ എന്ന നിലയിലേക്ക് സ്വർണം വീണ്ടും താഴ്ന്നാൽ വിലയിൽ കൂടുതൽ ഇടിവിന് സാധ്യത നിലനിൽക്കുന്നുണ്ട്. സാഹചര്യം കൂടുതൽ പ്രതികൂലമായാൽ വില 4300 ഡോളർ വരെ താഴ്ന്നേക്കാം. എന്നിരുന്നാലും കേരളത്തിൽ സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് ഇനി പോകാനുള്ള സാധ്യതയില്ല. പരമാവധി 1.15 ലക്ഷം എന്ന നിലയിലേക്കായിക്കും സ്വർണത്തിൻ്റെ വീഴ്ച


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!