വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽവെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി.

 

എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത് പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി. വി, സുരേഷ് വെങ്ങാലിക്കുന്നേൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, അനീഷ്. എ.എസ്, വിനോദ് പി. ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്,എം, അതുൽ ആനന്ദ്, അമൽ ജിഷ്ണു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുനീർ എന്നിവരും ഉണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!