വനത്തിൽ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു

പുൽപ്പള്ളി: പാതിരി റിസർവ് വനത്തിനുള്ളിൽ മോഡിഫിക്കേഷൻ വരുത്തിയ കാറുമായി അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുൽപ്പള്ളി പുത്തൻ പുരയിൽ ക്രിസ്റ്റി പോൾ (24) ആണ് കേസിലെ പ്രധാന പ്രതി.

 

സംഘം സഞ്ചരിച്ച KL 14 C 6439 നമ്പർ കാർ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വനത്തിൽ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടാണ് സംഘം വീഡിയോ ചിത്രീകരിച്ചതെന്ന് വനം വകുപ്പ് അറിയിച്ചു. കേസിൽ അജിത് എ.ആർ എരിയപ്പള്ളി, സ്റ്റീവ് ജോൺ മാനന്തവാടി,ഷാരോൺ സെബാസ്റ്റ്യൻ എന്നിവരും ഉൾപ്പെട്ടതായി പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിജേഷ് അറിയിച്ചു.മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് .

 

വനത്തിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെയും വന്യജീവി സാന്നിധ്യം കൂടുതലുള്ള മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെതലത്ത് റെയിഞ്ച് ഓഫീസർ രാജീവ് കുമാർ മുന്നറിയിപ്പ് നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!