വയനാട് ചുരം ആറാം വളവിൽ ടാങ്കർ ലോറി കുടുങ്ങി ഗതാഗതതടസ്സം

വയനാട് ചുരം ആറാം വളവിൽ വലിയ ടാങ്കർ ലോറിയുടെ ഹൗസിംഗ് പൊട്ടി കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിന് കുറുകെ വാഹനം കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ വാഹനങ്ങളോ കാറുകളോ കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്, നിലവിൽ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് സാവധാനം കടന്നുപോകുന്നത്.

 

ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഈ വഴിയുള്ള യാത്രക്കാർ യാത്രകൾ പുനഃക്രമീകരിക്കുകയോ മറ്റ് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!