മുത്തങ്ങയിൽ ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ബത്തേരി:  തൂഫാന്റെ ഭാഗമായി മുത്തങ്ങ പൊലിസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എയും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി യുവാവിനെ പിടികൂടി. കാസർഗോഡ് പെരിയടുക്ക സ്വദേശി അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

കർണാടക ആർ.ടി.സി ബസ് യാത്രക്കാരനായ അൻസാറിൻ നിന്ന് 14.91 ഗ്രാം എം.ഡി.എം.എ യും, രണ്ട് ഗുളികയുടെ രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ് കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. അൻസാറിന് കാസർഗോഡ് ജില്ലയിൽ ലഹരിക്കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കൽ തുടങ്ങി പത്തോളം കേസുകളുണ്ട്.

സുൽത്താൻ ബത്തേരി ഇൻസ്പെക്ട‌ർ എസ്. എച്ച്. ഒ കെ. എസ് അജേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സനൽ, ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞിരാമൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ശിവദാസൻ, ദീപേഷ് രാജൻ, സുരേഷ് കുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!