ബത്തേരി: വള്ളുവാടിയിൽ പുലിയെ പിടിക്കാൻ കൂട് വച്ചു. ഇന്ന് രാവിലെ പതിനൊന്നോടെ വള്ളുവാടി -കരിപ്പൂർ റോഡരുകിലെ കൃഷിയിടങ്ങൾക്കു നടുവിലാണ് കൂട് വച്ചത്. പുലിയുടെ സഞ്ചാരപഥം നോക്കിയാണ് കൂട് വച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ കൂട്ടിൽ ഇരയെ സജ്ജമാക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി എത്തിയതോടെയാണ് കൂട് സ്ഥാപിച്ചത്.
