ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നടപടി സ്വീകരിച്ചത് വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ സബിത്ത് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
അന്വേഷണ ചുമതലയുള്ള ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. തൊണ്ടിമുതൽ മോഷണത്തിൽ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണവും കർശന നടപടിയും തുടരും.
